LATEST ARTICLES

കാര്യവട്ടത്ത് 40 അടി ഉയരത്തിൽ ധോണി; കളിക്കാനില്ലെങ്കിലും ഹീറോ ഇപ്പോഴും ധോണി തന്നെ

ഇന്ത്യ- വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് തിരുവനന്തപുരം ഒരുങ്ങിയിരിക്കുകയാണ്. നായകൻ കൊഹ്ലിയുടെയും രോഹിത് ശര്മയുടെയുമെല്ലാം ആരാധകർ തിരുവന്തപുരത്തേക്ക് ഒഴുകുമ്പോൾ ശ്രദ്ധേയമാവുകയാണ് മുൻ നായകൻ എം.എസ് ധോണി. ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് ധോണിയുടെ വമ്പൻ കട്ടൗട്ട് ഒരുക്കിയിരിക്കുകയാണ് ആരാധകർ. ഓൾ കേരളാ ധോണി ഫാൻസാണ്...

ആർക്കസ് തിരിച്ചെത്തുമോ? ; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പുതിയ റിപോർട്ടുകൾ

ജംഷഡ്പൂരുമായുള്ള അടുത്ത മത്സരത്തിൽ ആരാധകർ ഏറെ കാത്തിരുന്ന മരിയോ ആർക്കസ് കളിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കൊൽക്കത്തയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പകരക്കാരനായിറങ്ങി കുറച്ച് മിനുട്ടുകൾ മാത്രമാണ് ആർക്കസ് കളിച്ചത്. തുടർന്ന് പരിക്കേറ്റ് പുറത്ത് പോകുകയായിരുന്നു. പോയിന്റ് ടേബിളിൽ താഴെയുള്ള ബ്ലാസ്റ്റേഴ്സിന് ആർക്‌സിന്റെ വരവ് പുത്തൻ ഉണർവാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മാഞ്ചസ്റ്റർ ഈസ് റെഡ്; പെപ്പിന്റെ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആദ്യ പകുതിക്ക് പിരിയും മുമ്പേ റാഷ്‌ഫോർഡ്, മാർഷൽ എന്നിവരുടെ ഗോളിൽ യുണൈറ്റഡ് മുന്നിട്ട് നിന്നിരുന്നു. രണ്ടാം പകുതിയിൽ സിറ്റി മികച്ച ആക്രമണം അഴിച്ച് വിട്ടെങ്കിലും യുണൈറ്റഡിന്റെ...

ഒമ്പത് കളിക്കാർ പൂജ്യത്തിന് പുറത്ത്; ഏഴ് എക്സ്ട്രാസ്; ടീം ടോട്ടൽ 8 റൺസ്

ദക്ഷിണേഷ്യന്‍ ഗെയിംസിലെ ടി20 മത്സരത്തില്‍ മാലദ്വീപ് വനിതാ ടീമിനെ എട്ട് റണ്‍സിന് പുറത്താക്കി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത മാലദ്വീപിന്റെ ഒമ്പത് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരാള്‍ മാത്രം ഒരു റണ്ണെടുത്തു. ഷമ്മ അലി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. മാലദ്വീപ് 11.3 ഓവര്‍ ബാറ്റ് ചെയ്തെങ്കിലും ഓപ്പണര്‍...

ഇരട്ട ഗോളുകളുമായി റോയ് കൃഷണ; നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് എടികെ തലപ്പത്ത്

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ പരാജയം നൽകി എടികെ.ഇന്ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എടികെയുടെ ജയം. റോയ് കൃഷ്ണ രണ്ടും ഡേവിഡ് വില്ല്യംസ് ഒരു ഗോളും നേടി. ജയത്തോടെ എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏഴ് മത്സരങ്ങളില്‍...

മാന്യമായ വിരമിക്കലിന് പോലും അവസരമില്ല; വോളിബോൾ അസോസിയേഷന്റെ അവഗണനയിൽ മനം മടുത്ത് ടോം ജോസഫ് വിരമിക്കാനായി കൂടുമാറുന്നു

സംസ്ഥാന വോളിബോൾ അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മനം മടുത്ത് ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ നായകന്‍ ടോം ജോസഫ് വിരമിക്കല്‍ മത്സരത്തിനായി കേരളം വിടുന്നു. ഈ മാസം 25ന് ഒഡീഷയില്‍ ആരംഭിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ടോം മറ്റൊരു സംസ്ഥാനത്തിനുവേണ്ടി കളിക്കും. മാന്യമായി വിരമിക്കാന്‍ സംസ്ഥാന അസോസിയേഷന്‍ അവസരം നല്‍കില്ല...

സിറ്റിക്കും ബാഴ്സയ്ക്കും ആ താരത്തെ കിട്ടില്ല; യുവതാരത്തെ നിലനിർത്താൻ ഇന്റർ

വമ്പന്മാരയ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും ഒരു പോലെ ലക്ഷ്യമിടുന്ന താരമാണ് ഇന്ററിന്റെ അർജന്റീനിയൻ താരം ലൗതരോ മാർട്ടിൻസ്. താരത്തിനായി ഇരു ക്ലബ്ബ്കളും നീക്കങ്ങൾ നടത്തുന്നതിനിടെ താരവുമായി കരാർ പുതുക്കി ഇന്റർ. താരത്തിനായി ഇന്റർ നൽകിയ വമ്പൻ വാഗ്‌ദാനം താരം സ്വീകരിച്ചതായാണ് റിപോർട്ടുകൾ. പുതിയ കരാർ പ്രകാരം താരം 2025 വരെ ഇന്ററിൽ...

ഡച്ച് യുവതാരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്

ഡച്ച് യുവതാരം ടോണി വാൻ ഡി ബിക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയതായി റിപോർട്ടുകൾ. സ്പാനിഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 55 മില്യനാണ് റയൽ താരത്തിനായി മുടക്കിയത്. എന്നാൽ അടുത്ത സീസണിലെ താരം റയൽ മാഡ്രിഡിലെത്തു. കഴിഞ്ഞ സീസണിൽ അയാക്സിന്റെ ചാമ്പ്യൻസ് ലീഗ്...

ചൊറിയാൻ ചെന്നതാ.. മാന്തി വിട്ടു; വില്യംസന്റെ നോട്ട് ബുക്ക് കീറി ട്രോളന്മാർ

കൊഹ്‌ലിയെ സ്ലെഡ്ജ് ചെയ്ത അവസാനം എട്ടിന്റെ പണി തിരിച്ച് വാങ്ങിച്ച വിൻഡീസ് താരം ക്രേസിക്ക് വില്യംസണെ വിടാതെ ട്രോളന്മാർ. എതിര്‍ താരത്തെ പുറത്താക്കിയാൽ നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച് ചൊടിപ്പിക്കുന്ന വിന്‍ഡീസ് ബൗളര്‍ കെസ്രിക് വില്യംസന്റെ നോട്ട്ബുക്കാണ് ട്രോളന്മാർ ഇന്നലെ പറിച്ച് കീറിയത്. നേരത്തെ കൊഹ്‌ലിയെ പുറത്താക്കിയതിന് പിന്നാലെ...

കളിച്ചോളു, പക്ഷെ അത് കൊഹ്‌ലിയോടാവരുതെന്ന് മാത്രം

കളിക്കളത്തിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പ്രോകോപിപ്പിക്കുന്നത് അത്ര അത്ര നല്ലതല്ലെന്ന് ഏകദേശം കളിക്കാർക്കൊക്കെ അറിയാം. കാരണം കൊഹ്‌ലിയോട് മുട്ടിയാൽ അതിന്റെ കടവും പലിശയുമടക്കം കോഹ്ലി തിരിച്ച് തന്നിരിക്കും. അത് പോലൊരു തിരിച്ച് വീട്ടലിനാണ് ഇന്നലെ ഹൈദരബാദ് സാക്ഷിയായത്. എതിര്‍ താരത്തെ പുറത്താക്കിയാൽ നോട്ട്‌ബുക്കില്‍ എഴുതിക്കാണിച്ച്...