ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത. വിലക്ക് കാരണം പുറത്തായ മലയാളി മിഡ്ഫീൽഡർ സക്കീർ മുണ്ടംബ്ര തിരിച്ചെത്തുന്നു. സക്കീര്‍ മുണ്ടമ്ബാറയ്ക്കെതിരായ ശിക്ഷാനടപടി എ ഐ എഫ് എഫ് ഇളവ് ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഐ എഫ് എഫിന്റെ അച്ചടക്ക‌സമിതിയാണ് ആറ് മാസ വിലക്കെന്നത് ആറ് മത്സരങ്ങളിലേക്ക് ചുരുക്കിയത്. ഇതോടെ താരത്തിന് ഇക്കുറി ഹീറോ സൂപ്പര്‍ കപ്പിലും കളിക്കാനാകും. സൂപ്പര്‍ കപ്പിന് മുന്‍പ് ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാറിന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ മുംബൈ താരം റാഫേല്‍ ബാസ്റ്റോസിനെ ഫൗള്‍ ചെയ്ത സക്കീറിനെതിരെ റഫറി രണ്ടാം മഞ്ഞക്കാര്‍ഡും, ചുവപ്പ് കാര്‍ഡും നല്‍കി. ഇതില്‍ കലിപൂണ്ട സക്കീര്‍, റഫറി ഉമേഷ് ബോറയുടെ മുഖത്തേക്ക് പന്തെറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here