റൊണാള്‍ഡോയെ പുകഴ്ത്തി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം റൂയി കോസ്റ്റ.ലക്ഷ്യങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് റൂയി കോസ്റ്റ പറഞ്ഞു.റൊണാള്‍ഡോയെ പോലെ ലക്ഷ്യങ്ങള്‍ നേടിപിടിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പോരാളിയെ താന്‍ കണ്ടിട്ടില്ലെന്നും റൂയി കോസ്റ്റ പറഞ്ഞു.”തന്റെ അവസാന മത്സരം പോലെ ഊര്‍ജ്ജസ്വലനായിട്ടാണ് റൊണാള്‍ഡോ കളിക്കുന്നത്.ഞാനും റൊണാള്‍ഡോയും 2004 യൂറോ കപ്പില്‍ ഒരുമിച്ച് കളിച്ചിരുന്നു.അന്ന് ചെറുപ്പമായിരുന്ന അവന്‍ ഒരിക്കല്‍ ബാലന്‍ ഡി ഓര്‍ നേടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു”-റൂയി കോസ്റ്റ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here