ഇന്നലെ UCLറയൽ – അജാക്സ് രണ്ടാം പാദ മത്സരം കാണാൻ ഇരുന്നവരോ കാണാതെ ഉറങ്ങിയവരോ ഇങ്ങനെ ഒരു റിസൾട്ട് പ്രതീക്ഷിച്ച് കാണില്ല.
സ്വന്തം ഗ്രൗണ്ടിൽ 2 – 1 ന് പരാജയപ്പെട്ട ഒരു ഡച്ച് ടീം (90കളിൽ പ്രതാപികളായിരുന്നു എങ്കിലും) മൂന്ന് വട്ടം ചാമ്പ്യൻമയി നിൽക്കുന്ന റയലിനെ സാന്റിയാഗോയിൽ വന്ന് 3ഗോൾ മേൽ മാർജിനിൽ പരാജയപ്പെടുത്തുമെന്ന് അസാധ്യമായ് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല.
കഴിഞ്ഞ വർഷം റോമ ബാഴ്സയെ തകർത്തിരുന്നു പക്ഷെ അത് സ്വന്തം ഗ്രൗണ്ടിലാണ് ,അന്ന് ആ തോൽവിക്ക് ഏറ്റവും വലിയ ഉത്തരവാധി ബാഴ്സ തന്നെയായിരുന്നു, അല്ലെങ്കിൽ അവർ സ്വീകരിച്ച തന്ത്രമായിരുന്നു –
എന്നാൽ ഇന്നലെ എവേ ജെയിച്ച ആത്മവിശ്വാസം ഒരു പൊടിക്ക് റയലിന് ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും ഈ റിസൽട്ടന്റെ അവകാശികൾ കൃത്യമായ ലക്ഷ ബോധത്തോടെ തന്ത്രങ്ങൾ നടപ്പാക്കിക്കളിച്ച അജാക്സ് താരങ്ങൾ തന്നെയായിരുന്നു’
കിടന്നുറങ്ങിയവർ റിസൽട്ട് കണ്ട് ഞ്ഞെട്ടിക്കാണും, പക്ഷെ കളി കണ്ടവർ ഞെട്ടിയത് ഡച്ച് ടീമിന്റെ കളി കണ്ടാണ് എന്നതാണ് സത്യം (റയൽ ഫാനും അത് സമ്മതിക്കും, ) –
പല വമ്പൻ പോരാട്ടങ്ങളും നിരാശ സമ്മാനിച്ച ഈ റൗണ്ടിൽ റയൽ – അജാക്സ് ആദ്യം പാദം കണ്ട എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു ഒരു നല്ല മത്സരം കാണാം എന്ന് അതുകൊണ്ട് തന്നെയാണ് 1 -30 തിന് അലാറം വെച്ച് എഴുന്നേറ്റത് – പ്രതീക്ഷ തെറ്റിച്ചില്ല എന്ന് മാത്രമല്ല പൂവ് പ്രതീക്ഷിച്ച എനിക്ക് പൂക്കാലം തന്നെ സമ്മാനിച്ചു മത്സരം-
തുടക്കം തന്നെ 2 ഗോൾ നേടാൻ കഴിഞ്ഞത് ഡച്ച് പടയുടെ ആത്മവിശ്വാസം ഉയർത്തി – 7 ആം മിനിറ്റിൽ സ്ലെച്ച് നേടിയ ഗോളും 18 ആം മിനിറ്റിൽ നെരസ് നേടിയ ഗോളും നെയ്തുണ്ടാക്കിയ അവസരത്തിൽ നിന്നു തന്നെയാണ് രണ്ടു ഗോളിലും അക്രമണത്തിന്റെ ഒത്തിണക്കവും കൃത്യതയുള്ള പാസിംഗും ഡ്രിബ്ലിംഗ് മികവും കൃത്യമായ് കൂടി ചേർന്നിരുന്നു.
ക്ലാസികോയിൽ നിന്നേറ്റ തുടർ തോൽവികൾ റയൽ നിരയെ അൽപം തളർത്തിയിട്ടുണ്ട് എന്ന് തോന്നുന്നു –
എങ്കിലും വാശിയോടെ തിരിച്ചടിക്കാൻ ശ്രമിച്ച അവർക്ക് രണ്ട് വട്ടം ഗോൾ പോസ്റ്റും അജാക്സ് ഗോളി ഒനാനയും വിലങ്ങ് തടിയായി – ഡിലൈറ്റും ബ്ലിൻറും ടക്ലിഫിഗോയും ശക്തമായി ചെറുത്തു നിന്നു. എന്നാലും ഒരു ഗോൾ മതിയായിരുന്നു സ്പാനീഷ് കാരെ തിരിച്ച് കൊണ്ടാവരാൻ, അത് ഏത് നിമിഷവും നേടും എന്ന് കളി തെളിയിക്കുന്നുണ്ടായിരുന്നു –
അപ്പോഴാണ് വെള്ളിടി പോലെ പുറകെ ,പുറകെ ‘വാൻ ക്യൂസിന്റെയും, വിനീഷ്യസിന്റെയുംഇരട്ട പരിക്ക് റയലിന്റെ മേൽ പതിച്ചത് പകരം വന്ന പരിക്കിൽ നിന്നും പൂർണ്ണമായി മോചിതനാകാത്ത ബെയിലിനും ‘ഫോം ഔട്ടായ അസൻസിയോക്കും’ പോയവരുടെ നിലവാരം പുലർത്താനായില്ല – ഒരു പക്ഷെ വിനീഷ്യസ് പരിക്ക് പറ്റി പോയില്ലായിരുന്നുവെങ്കിൽ റയൽ സമനില പിടിച്ചേനേ – 57% ബോൾ പോസിഷൻ മേൽ കൈയും 519പാ സസും (AJAX 399) 20 ഷോട്ടും ( A JAX 16) 6 കോർണർ (AJAX 3 ) കണക്കുകൾ കണ്ടാൽ മനസ്സിലാകും എന്നാലും ഫൈനൽ തേർഡിൽ അജാക്സി റെ പ്രകടനം അസാധ്യമായിരുന്നു എന്ന് പറയാതെ വയ്യ. ഈ ഒത്തിണക്കം അവർ തുടർന്നാൽ വമ്പൻമാർ പലരും വിയർക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

62 എം മിനിറ്റിലെമാന്നാം ഗോൾ VAR ന്റെ വിവാദതീരുമാനത്തിൽ സംശയം ഉണ്ടെങ്കിലും അത് നേടിയ എഫക്ട് പ്രശംസിക്കാതെ വയ്യ. ത്രോ ലൈനിൽ നിന്നും ആബോൾ വീണ്ടെടുത്ത ഡി ജോങ്ങിന്റെ കായിക മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല (ബോൾ ലൈൻ കടന്നിരുന്നു എന്നാണ് എന്റെ നിരീക്ഷണം, റീപ്ലേയിൽ വ്യക്തമാകാഞ്ഞത് അജാക്സിന് ഗുണം ചെയ്തു) അവിടെ പതറിയ റയലിനെ 70 അം മിനിറ്റിൽ അസൻസിയോയുടെ മനോഹരമായ ഫിനിഷിഗ് കൈപിടിച്ചുയർത്തിയതാണ് ശേഷിച്ച 20 മിനിറ്റിനുള്ളിൽ രണ്ട് ഗോൾ കൂടി നേടി അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യാൻ നല്ല സാധ്യതയും ഉണ്ടായിരുന്നതാണ് പക്ഷെ കോർട്ടോയുടെ 72 ആം മിനിറ്റിലെ ഒരു ചെറിയ മിസ് റ്റേക്ക് എല്ലാം തകർത്തു –
നിരുപദ്രവമെന്ന് തോന്നിയschone യുടെ ഫ്രീ കിക്ക് ക്രോസ് വരുമെന്ന് കരുതി സ്റ്റെപ് ഔട്ട് ചെയ്ത കോർട്ടോയ്ക്കു പിഴച്ചു എന്ന് പറയാം
പക്ഷെ ആ നീക്കം മുൻകൂട്ടി കണ്ട Schone യുടെ മിടുക്കിയാണ് എനിക്ക് തോന്നിയത് ‘ റീപ്ലേയിൽ അയാളുടെ കണ്ണുകളുടെ ക്ലോസപ്പ് അത് പറയുന്നാണ്ടായിരുന്നു.2002ജെപ്പാൻ വേൾഡ് കപ്പിലെ സീമാന്റെ അഡ്വാൻസിംഗും ഡീഞ്ഞോയുടെ ഫ്രീകിക്ക് ഗോളിന്റെയും ഓർമ്മ വിളിച്ചോദി
ഏതായാലും അതോടെ റെയലിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു ഇരു ടീമും ഓരോ ഉറച്ച സുവർണ്ണാവസരങ്ങൾ (ഗോളി പോലും ഇല്ലാത്ത) നഷ്ടപ്പെടുത്തിയും നാച്ചോ93 ആം മിനുറ്റിൽ റെഡും വാങ്ങി മംഗളം പാടിയ മത്സരം അക്ഷരാർത്ഥത്തിൽ ഒരു വിരുന്നായിരുന്നു. അതിന് കൂടുതലും കടപ്പെട്ടിരിക്കുന്നത് വീറോടെ പൊരുതിയ ഡച്ചു പടയെയാണ്, ഫുട്ബോൾ ഗോലിയാത്തുമാർസൂക്ഷിക്കേണ്ടി ഇരിക്കുന്നു ഈ ഡച്ച്ദാവീദുമാരെ
അതെ ഇത് ഓറഞ്ച് വസന്തത്തിന്റെ തിരിച്ചു വരവാകട്ടെ.

ജോസി അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here