ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റസല്‍ വെടിക്കെട്ടില്‍ അവിശ്വസനീയ ജയം പിടിച്ചെടുത്ത കൊല്‍ക്കത്ത ഈഡനില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകരെ നിരാശരാക്കിയതുമില്ല. 19 പന്തില്‍ 49 റണ്‍സെടുത്ത റസലിന്റെ ഇന്നിംഗ്സാണ് ഒരുഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിച്ച വിജയം കൊല്‍ക്കത്തക്ക് സമ്മാനിച്ചത്. വിജയത്തിനുശേഷം ആന്ദ്രെ റസലിനെക്കുറിച്ചുള്ള ആ രഹസ്യം പരസ്യമാക്കി ടീം ഉടമ ഷാരൂഖ് ഖാന്റെ ട്വീറ്റെത്തി.

കൊല്‍ക്കത്ത ആരാധകര്‍ തനിക്ക് നല്‍കിയ പിന്തുണകണ്ട് ശരിക്കും പൊട്ടിക്കരയാനൊരുങ്ങിയതാണ് ആന്ദ്രെ റസല്‍. പിന്നെ വലിയ ആളുകള്‍ പൊതുവേദിയില്‍ പൊട്ടിക്കരയാറില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം കരയാതിരുന്നതാണ്. നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനത്തെയും ഷാരൂഖ് അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here