പല ഫുട്ബോള്‍ ആരാധകരും ഏറെ അഭിമാനത്തോടെ അവരുടെ വാട്ട്സാപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലുമൊക്കെ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളിലൊന്നാണ് ‘പെണ്ണിനെ പകരം പന്തിനെ സ്നേഹിച്ചവന്‍’ എന്നത്.ഫുട്ബോളിനോട് അവര്‍ക്കുള്ള ഇഷ്ടത്തെ പുറത്തറിയിക്കാന്‍ പറ്റിയ നല്ലൊരു പ്രയോഗം കൂടിയാണത്.എന്നാല്‍ ആ പ്രയോഗം അന്വര്‍ത്ഥമാക്കിയ ഒരാളെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിന്റെ സൗത്ത് കൊറിയന്‍ ഫോര്‍വേര്‍ഡ് ഹ്യൂങ് മിന്‍ സണ്ണാണ് പെണ്ണിനെ പകരം പന്തിനെ സ്നേഹിച്ചവന്‍.ഒരു അഭിമുഖത്തിനിടെ,ഫുട്ബോള്‍ കരിയറിനിടെ താന്‍ കല്ല്യാണം കഴിക്കില്ലെന്നും ഫുട്ബോള്‍ ആണ് തന്റെ ഫസ്റ്റ് ചോയ്സെന്നും സണ്‍ പറഞ്ഞതാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം.ഭാര്യയും കുടുംബവുമുണ്ടെങ്കില്‍ ഫുട്ബോളിനോടൊപ്പം നിങ്ങള്‍ക്ക് അവരെയും ശ്രദ്ധിക്കേണ്ടിവരുമെന്ന് പറഞ്ഞ സണ്‍ അതുകൊണ്ടാണ് താന്‍ കല്ല്യാണം കഴിക്കാത്തതെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here