വിരാട് കോഹ്ലി, എബിഡി വില്ലേഴ്‌സ്, മോയിൻ അലി, സ്റ്റോയിൻസ് താരനിബിഡമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പക്ഷെ, ഐപിഎല്ലിലെ ആദ്യ നാല് കളികൾ പിന്നിടുമ്പോൾ ഒരൊറ്റ വിജയം പോലും ബാംഗ്ളൂരിന്റെ അക്കൗണ്ടിലില്ല.

നിരാശ മാത്രം സമ്മാനിക്കാനറിയാവുന്ന ബൗളിംഗ് നിര, ഒന്നും കൈപിടിയിലൊതുങ്ങാത്ത ഫീൽഡിങ്, ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗ് നിര ഇതൊക്കയും ബംഗളുരുവിന്റെ പരാജയത്തിന് കാരണമാണ്.

എല്ലാ സീസണും പോലെ താരനിബിഡം തന്നെയാണ് ബംഗളുരു. ബൗളിംഗ് നിരയുടെ പ്രകടനം ടീമിന് തലവേദനയാണെകിലും ബാറ്റിംഗ് നിര അതൊക്കോയും ഏറെ പരിഹരിക്കാറുണ്ട്. എന്നാൽ ബാറ്റിങ്ങിന്റെ നെടുംതൂണായ കോഹ്‌ലിയും ഡി വില്ലേഴ്‌സും പ്രതീക്ഷ്യ്ക്കൊത്തുയരാത്തത് പരാജയത്തിന്റെ ഘടകമാണ്.

ക്ലസ്സെൻ പോലുള്ള അപകടകാരിയായ ബാറ്സ്മാനെ പുറത്തിരുത്തി പരാജയം ആവർത്തിക്കുന്ന ഹേറ്റ്മയേറെ വീണ്ടും പരീക്ഷിക്കുന്നതും കോഹ്‌ലിയുടെ തെറ്റായ തീരുമാനമാണ്. ബംഗളുരുവിന്റെ പ്രധാനപോരായ്മ ബൗളിംഗ് ആണെന്ന് ക്രിക്കറ്റ് ലോകം മനസ്സിലാക്കിയിട്ടും സൗത്തിയെ പോലുള്ള താരം ഡഗ്ഔട്ടിലാണ്.

തോൽവിയോടെ തല താഴ്ത്തി മടങ്ങുന്ന കൊഹ്‌ലിയെ കാണാൻ ആരാധകർ അധികം ആഗ്രഹിക്കാറില്ല. വെല്ലുവിളികൾ ഏറ്റെടുത്ത് കൊണ്ട് കൊഹ്‌ലിപ്പട പട തിരിച്ചുവരേണ്ടത് ഇന്ത്യൻ നായകൻ കൂടിയായ കോഹ്‌ലിയുടെ തന്നെ ഉത്തരവാദിത്വമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here