കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാര്‍ത്ഥന സഫലമായി. പ്രതിരോധ നിരയിലെ ഉരുക്കുമതിലായ മലയാളി താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സില്‍ തുടരും. അനസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോകുലത്തില്‍ പോകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഗോകുലത്തിലേക്ക് അനസ് ഇല്ലെന്ന വാര്‍ത്ത സ്ഥിതികരിച്ചിരിക്കുകയാണ് ഗോകുലം സഹ ഉടമ വിസി പ്രവീണ്‍.
എന്നാല്‍ ചര്‍ച്ചകള്‍ നടന്നോ എന്നതിനെ കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചില്ല. ലോണിലാണ് അനസ് ഗോകുലത്തിലേക്ക് പോവുക എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here