ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. കളിച്ച സീസണിലും ടോപ് ഫോറിലെത്തിയ ടീം, മൂന്ന് കിരീടങ്ങൾ ഇതൊക്കെ മതിയാവും ചെന്നൈയുടെ റേഞ്ച് മനസിലാക്കാൻ. എന്നാലിപ്പോൾ ചെന്നൈയുടെ വിജയ രഹസ്യം ട്രേഡ് സീക്രട്ടാണെന്നും അത് താന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ പറയില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ ധോണി. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് ധോണി ഇക്കാര്യം പറഞ്ഞത്.

ആരാധകരുടെയും ഫ്രാഞ്ചൈസിയുടെ പിന്തുണ വലിയ ഘടകമാണ്, കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫിനും വലിയ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്, എന്നാല്‍ ഇതിലധികം തനിക്ക് ഒന്നും പറയാനാകില്ല, ബാക്കിയെല്ലാം റിട്ടയര്‍ ചെയ്ത ശേഷം പറയാമെന്നും ധോണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here