ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നോബോളിന് വേണ്ടി വാദിച്ച് ഗ്രൗണ്ടിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അമ്പയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.
ധോണിയുടെ നടപടിയെ ഒരു ആരാധകന്‍ ന്യായീകരിച്ച് മറുപടി നല്‍കിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും ധോണിയുടെ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയേയുള്ളൂവെന്നും വോണ്‍ വ്യക്തമാക്കി.

കടപ്പാട്

LEAVE A REPLY

Please enter your comment!
Please enter your name here