യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അയാക്സിനെതിരെ മത്സരത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.റൊണാള്‍ഡോയുടെ പരിക്ക് ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും മത്സരിത്തിനിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും യുവന്റസ് പരിശീലകന്‍ അല്ലെഗ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരെ കളിക്കുന്നതിനിടയിലാണ് റൊണാള്‍ഡോയുടെ വലതു കാലിലെ തുടയ്ക്ക് പരിക്കേറ്റത്.ക്രാഡറാഡോ,കോസ്റ്റ എന്നിവരും പരിക്കില്‍ നിന്ന് മുക്തരായെന്നും അയാക്സിനെതിരായ മത്സരത്തില്‍ ഇരുവരും കളിക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here