ഇന്ത്യൻ ഫുട്ബോൾ ഫാൻസിന്റെ ഇഷ്ടതാരമായ ഇയാൻ ഹ്യൂം പൂനെ വിടുന്നു. കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്കായി ബൂട്ടണിഞ്ഞ ഹ്യൂമുമായി പുണെ പുതിയ കരാറിലെത്തിയിട്ടില്ല. നേരത്തെ രണ്ട് വർഷത്തെ കരാറിലാണ് താരം പുണെയിലേക്കെത്തിയത്. എന്നാൽ താരത്തിന്റെ പരിക്കും ഫോമില്ലായ്‌മയുമാണ് താരവുമായി കരാർ ഉപേക്ഷിക്കാൻ പുണെയെ പ്രേരിപ്പിക്കുന്നത്.

നിലവിൽ മറ്റു ക്ലബുകൾ താരവുമായി ചർച്ച നടത്തിയിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ എക്കാലത്തെയും മികച്ച താരമായ ഹ്യൂമിന് വേണ്ടി വരും ദിവസങ്ങളിൽ ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച ചരട് വലികൾ നടക്കുമെന്ന് പ്രതീക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here