ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ക്രിസ് സ്മ്മോളിങ്ങിന്റെ കൈയിടിച്ച് മൂക്കിന് പരിക്കേറ്റ ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
‘മെസ്സിയെ ഇന്നു കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
ശ്വാസോച്ഛാസത്തിന് ഇപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നതായും രക്തം കട്ട പിടിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നതായും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. ലാലിഗയിൽ ഹ്യൂസ്കയുമായുള്ള അടുത്ത മത്സരത്തിൽ മെസ്സി കളിച്ചേക്കില്ല എന്നും റിപ്പോർട്ട്‌ ഉണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നൗ ക്യാമ്പിൽ മെസ്സി കളിക്കുന്ന കാര്യവും ഇന്നത്തെ പരിശോധനകൾക്കു ശേഷമേ തീരുമാനിക്കുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here