സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചതായി റിപ്പോർട്ട്.ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്തായതോടെ ഏറെ നിരാശാവാനായിരിക്കുന്ന റൊണാൾഡോ യുവന്റസുമായുള്ള കരാർ പുതുക്കിയേക്കില്ല എന്ന വാർത്തകൾക്ക് പിന്നാലെയാണ് യുണൈറ്റഡ് താരത്തെ തിരികെ ഓൾഡ് ട്രാഫൊർഡിലെത്തിക്കുമെന്നുള്ള വാർത്തകൾ പുറത്തുവന്നത്.
130 മില്യൺ യൂറോ താരത്തിന് വേണ്ടി യുണൈറ്റഡ് ഓഫർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫെറിൽ ചിലവഴിക്കാൻ വേണ്ടി സോൾഷെയറിന് യുണൈറ്റഡ് മാനേജ്‌മന്റ് 250 മില്യൺ യൂറോ അനുവദിച്ചിട്ടുണ്ടെന്നാണ് വാർത്ത. യുവന്റസുമായി കരാർ പുതുക്കിയില്ലെങ്കിൽ റൊണാൾഡോ യുണൈറ്റഡിലേക്ക് തിരികെയെത്തുമെന്നാണ് ഫുട്ബോൾ ആരാധകർ കണക്കുട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here