സൂപ്പർ താരം ലയണൽ മെസ്സിയെ എങ്ങനെ തടയണമെന്ന് അറിയില്ലെന്ന് ലിവർപൂൾ പ്രതിരോധനിരയിലെ സൂപ്പർ താരം വാൻ ഡിജിക്.ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്‌സലോണയെ നേരിടാനൊരുങ്ങവെയാണ് ലിവർപൂൾ താരത്തിന്റെ അഭിപ്രായപ്രകടനം. ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെസ്സിയുടെ മികവിൽ തകർത്താണ് ബാഴ്സലോണ സെമി ഫൈനലിൽ പ്രവേശിച്ചത്.മെസ്സിയെ പൂട്ടാനുള്ള തന്ത്രങ്ങൾ തന്റെ കൈയിലുണ്ടെന്ന് വീമ്പിളക്കിയ യുണൈറ്റഡ് പ്രതിരോധനിര താരം സ്മോള്ളിനിങിന്റെ വീമ്പിളിക്കൽ വാർത്തയായിരുന്നു.എന്നാൽ സംഹാരതാണ്ഡവമാടിയ മെസ്സിയെ പിടിച്ചുകെട്ടാൻ യുണൈറ്റഡ് പ്രതിരോധനിരയ്ക്ക് സാധിച്ചില്ല.പോർട്ടോയെ തകർത്തുകൊണ്ടാണ് ലിവർപൂളിന്റെ സെമിപ്രവേശം.ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് മെസ്സിയെന്നും എന്നാല്‍ മത്സരം വ്യക്തികള്‍ തമ്മില്ലല്ലെന്നും രണ്ടു ടീമുകള്‍ തമ്മിലാണെന്നും വാന്‍ ഡിജിക് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here