ലോകത്തിലെ ഏതു കളിക്കാരനെയും ടീമിലെത്തിച്ചാലും അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനാവില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍.വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ എംബാപ്പെ,ഹസാര്‍ഡ് തുടങ്ങിയവര്‍ ടീമിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സിദാന്റെ ഈ അഭിപ്രായ പ്രകടനം.’ഒരു സീസണില്‍ അമ്പതിലധികം നേടുന്ന റൊണാള്‍ഡോയെ പോലെ ആരാണുള്ളത്.ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ മാത്രം ശക്തിയുള്ള കളിക്കാരനാണദ്ദേഹം.അയാള്‍ക്ക് പകരം മറ്റാരുമില്ല’-സിദാന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here