സൂപ്പര്‍ താരം നെയ്മറെ മുന്‍ ക്ലബായ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍.ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നെയ്മറെ ടീമിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയത്.നൗക്ക്യാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ബാഴ്സ ആന്‍ഫീല്‍ഡില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.കരിയറിലെ തന്നെ മികച്ച ഫോമിലുള്ള മെസ്സിക്ക് മത്സരത്തില്‍ ഒന്നും ചെയ്യാത്തത് ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.മുമ്പ് നെയ്മറുണ്ടായിരുന്ന സമയത്ത് മെസ്സിയെ പൂട്ടുമ്പോള്‍ നെയ്മറിന് നന്നായി കളിക്കാന്‍ സാധിച്ചിരുന്നു.മാത്രമല്ല,പ്രതിസന്ധി ഘട്ടങ്ങളില്‍ മെസ്സിയെക്കാളും ആയാസകരമായി കളിക്കാന്‍ നെയ്മറിന് സാധിക്കുന്നുണ്ട്.ഇതൊക്കെകൊണ്ടാണ് താരത്തെ തിരികെ ടീമിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരാധകര്‍ മുറവിളി കൂട്ടൂന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here