കോപ്പ ഡെല്‍ റെ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വര്‍ഡയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാഴ്സ ആരാധകര്‍ രംഗത്ത്.ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണ വലന്‍സിയയോട് തോറ്റത്.ഇതോടെയാണ് വാല്‍വര്‍ഡെയ്ക്ക് നേരേ ആരോപണവുമായി ആരാധകര്‍ വീണ്ടുമെത്തിയത്.എന്നാല്‍ കോച്ചിന് പിന്തുണയുമായി ക്ലബ് പ്രസിഡണ്ട് ബര്‍ത്തേമു രംഗത്തെത്തി.പരിശീലകനുമായി ക്ലബിന് ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെന്നും തോല്‍വിയില്‍ കോച്ചിനെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ലെന്നും ബര്‍ത്തേമു വ്യക്തമാക്കി.ഒരുപാട് അവസരങ്ങള്‍ മത്സരത്തില്‍ ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോഴും ആരാധകര്‍ വാല്‍വെര്‍ഡെയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here