പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്‌.പൗലോ ഡിബാലയെ ഒഴിവാക്കി റൊണാള്‍ഡോയ്ക്ക് കൂട്ടിന് നെയ്മറെ ടീമിലെത്തിക്കാനാണ് യുവന്റസിന്റെ ശ്രമം.റൊണാള്‍ഡോയെ ടീമിലെത്തിച്ചുവെങ്കിലും മുന്നേറ്റ നിരയില്‍ അദ്ദേഹത്തിന് നല്ലൊരു പങ്കാളിയെ നല്‍കാന്‍ യുവന്റസിന് സാധിച്ചിരുന്നില്ല.മാത്രമല്ല റൊണാള്‍ഡോ ടീമിലെത്തിയതോടെ ഡിബാലയ്ക്ക് തന്റെ പഴയ ഫോം തിരിച്ചെടുക്കാനും സാധിച്ചിരുന്നില്ല.ഇതേത്തുടര്‍ന്ന് സമ്മര്‍ സീസണില്‍ ഡിബാല ടീം വിടുമെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.റൊണാള്‍ഡോയ്ക്കൊപ്പം നെയ്മറെ കൂടി ടീമിലെത്തിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാമെന്നാണ് യുവന്റസ് മാനേജ്മെന്‍റ് കണക്കുകൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here