ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗിന്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അമ്പത് തികയ്‌ക്കുമ്പോള്‍ 17 വയസും 175 ദിവസവും മാത്രമാണ് പരാഗിന്‍റെ പ്രായം.

18 വയസും 169 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്‍റെയും പൃഥ്വി ഷായുടെയും റെക്കോര്‍ഡാണ് പരാഗ് തകര്‍ത്തത്. തന്‍റെ ആദ്യ ഐപിഎല്‍ സീസണില്‍ 2013ല്‍ രാജസ്ഥാനായി തന്നെയാണ് സഞ്ജു നേട്ടത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ദില്ലി താരം പൃഥ്വി ഷാ, സഞ്ജുവിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here