വയസന്‍ പട എന്ന വിമര്‍ശം കേട്ടത് ചെന്നൈ സൂപ്പര്‍കിങ്‌സായിരുന്നു കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ. എന്നാൽ ഇക്കൊല്ലവും ചെന്നൈ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഫൈനലിൽ ജയിക്കാനായില്ല. ഫൈനലിലെ തോല്‍വി ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയായിരുന്നു മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങിന്റെ വാക്കുകള്‍.പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവില്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിങ് പറയുന്നത്. പുതിയ ടീമിനെ രുപപ്പെടുത്തിയെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here