തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് ലീഗിലെ അവസാന ലാപ്പില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ് കാഴ്ച വെച്ചത്.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം കാരണം തുടക്കത്തില്‍ തന്നെ നേരിട്ട തിരിച്ചടി ഒടുവില്‍ ചാമ്പ്യന്‍സ് ലീഗിലെ ഞെട്ടിക്കുന്ന പുറത്താകലിലുമെത്തി.ഒടുവില്‍ രക്ഷകനായി സിദാന്‍ തന്നെ അവതരിച്ചു.റയലിന്റെ പരിശീലക വേഷത്തില്‍ സിദാന്റെ രണ്ടാം വരവ് ആരാധകര്‍ ശരിക്കും കെട്ടിഘോഷിക്കുക തന്നെ ചെയ്തു.സിദാന്‍ നേടിത്തന്ന ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളായിരുന്നു ആരാധകരുടെ മനസ്സ് നിറയെ.എന്നാല്‍ രണ്ടാം വരവില്‍ സിദാന്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.ചുമതല ഏറ്റെടുത്തതിന് ശേഷം പതിനൊന്ന് മത്സരങ്ങളില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് റയല്‍ മാഡ്രിഡിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്.നാല് തോല്‍വിയും രണ്ട് സമനിലയുമായിരുന്നു ബാക്കി മത്സരങ്ങളില്‍.ടീം അടിമുടി ഉടച്ചുവാര്‍ക്കണമെന്നാണ് സിദാന്റെ പ്രധാന ആവശ്യം.സമ്മര്‍ ട്രാന്‍സ്ഫറില്‍ ചിലവഴിക്കാന്‍ ക്ലബ് ഉടമ പെരസ് വന്‍ തുക സിദാന് അനുവദിക്കുകയും ചെയ്തു.ഏതായാലും ചെല്‍സിയുടെ ബെല്‍ജിയം സ്ട്രൈക്കര്‍ ഹസാര്‍ഡ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ടീമിലെത്തുന്നതോടെ പ്രതാപ കാലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here