ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇറങ്ങുമ്ബോള്‍ ഇന്ത്യൻ നായകൻ കൈയകലത്തിലുള്ളത് രണ്ട് മഹാരഥന്‍മാരുടെ റെക്കോര്‍ഡ്. വിന്‍ഡീസിനെതെരി 37 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.

ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലും 416 ഇന്നിംഗ്സുകളില്‍ നിന്ന് 19,963 റണ്‍സാണ് കോലിയുടെ സമ്ബാദ്യം. 453 ഇന്നിംഗ്സുകളില്‍ നിന്ന് 20000 രാജ്യാന്തര റണ്‍സെന്ന നേട്ടം പിന്നിട്ട സച്ചിനും ലാറയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 468 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്. 37 റണ്‍സ് നേടിയാല്‍ 20000 റണ്‍സ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്സ്മാനുമാവും കോലി.

LEAVE A REPLY

Please enter your comment!
Please enter your name here