സൂപ്പര്‍ താരം നെയ്മറിനെ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വില്‍ക്കാനൊരുങ്ങി പിഎസ്ജി.രണ്ടു വര്‍ഷം മുമ്പ് ബാഴ്സയില്‍ നിന്ന് വാങ്ങിയ തുകയുടെ അത്രയെങ്കിലും ലഭിച്ചാല്‍ മാത്രമേ നെയ്മറെ വില്‍ക്കുകയുള്ളു എന്നാണ് പിഎസ്ജി അധികൃതര്‍ വ്യക്തമാക്കുന്നത്.താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി,റയല്‍ മാഡ്രിഡ്,ബാഴ്സലോണ തുടങ്ങിയ ടീമുകള്‍ പിറകെയുണ്ട്.മുന്‍ ക്ലബായ ബാഴ്സയിലേക്ക് തന്നെ മടങ്ങിപ്പോവാനാണ് നെയ്മറിനും താത്പ്പര്യമെന്നാണ് വാര്‍ത്ത.തന്റെ ടീമില്‍ സൂപ്പര്‍ സ്റ്റാര്‍ സ്വഭാവം ആര്‍ക്കും വേണ്ടെന്നും ടീം വിടണമെന്നുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോവാമെന്നും പിഎസ്ജി ഉടമ നാസ്സര്‍ അല്‍ ഖലിഫീ ട്വീറ്റ് ചെയ്തിരുന്നു.ഇത് നെയ്മറിനെ ഉദ്ദേശിച്ചുള്ള ട്വീറ്റാണെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്.പരിക്കുകളും സസ്പെന്‍ഷനുകളുമൊക്കെയായി അത്ര നല്ല അനുഭവമല്ല താരത്തിന് പിഎസ്ജിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.കൂടാതെ പാരിസ് തനിക്ക് മടുത്തുവെന്ന് നെയ്മര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.ബാഴ്സ താരത്തിനായി പിഎസ്ജിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചുട്ടുണ്ടെന്നാണ് പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റുകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here