ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കോപ്പ അമേരിക്ക സെമി ഫൈനലില്‍ കളിക്കുമെന്ന തരത്തിലുള്ള കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബ്രസീല്‍ – അര്‍ജന്റീന കോപ്പ അമേരിക്ക സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് ഉറപ്പായതിന് ശേഷമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്.പരിക്കേറ്റ റിച്ചാര്‍ലിസണ് പകരക്കാരനായിട്ടാണ് നെയ്മര്‍ കോപ്പയില്‍ തിരിച്ചെത്തുക എന്നായിരുന്നു കുറിപ്പിലുള്ളത്. റിച്ചാര്‍ലിസണ്‍ കോപ്പയില്‍ നിന്ന് പുറത്തായിട്ടുമില്ല,ബ്രസീല്‍ പകരക്കാരനെ നിശ്ചയിച്ചിട്ടുമില്ല.കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ കളിക്കവെയാണ് പരിക്കേല്‍ക്കുന്നത്.ക-ണങ്കാലിന് പരിക്കേറ്റ താരത്തിന് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.ചികിത്സയുടെ കാര്യങ്ങള്‍ താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുമുണ്ട്.അര്‍ജന്റീനയെ നേരിടുമ്പോള്‍ തങ്ങളുടെ പ്രിയ താരം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരായിരിക്കാം ഈ വ്യാജ പ്രചരണത്തിന് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here