യുവരാജ് സിംഗിന്റെ വിടവാങ്ങള്‍ പ്രസംഗം അവസാനിച്ചത് ഒട്ടേറെ മുനകൂര്‍ത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ്. കരിയറില്‍ താന്‍ സംതൃപ്തനാണെന്ന് പറയുമ്പോഴും അവസാന കാലത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതിലുളള അസംതൃപ്തിയും യുവരാജ് തുറന്നുപറഞ്ഞിരുന്നു.ഈ ഐപിഎല്ലില്ലില്‍ ഫൈനല്‍ കളിക്കാനാകാത്ത നിരാശയും യുവി മറച്ചുവെച്ചില്ല.

”വിചാരിച്ചതു പോലെ ജയങ്ങളുണ്ടായിരുന്നില്ല, അവസരങ്ങളും ഇല്ലായിരുന്നു. 2000ത്തില്‍ തുടങ്ങിയതാണ് ഞാന്‍. 19 വര്‍ഷങ്ങളായി. കരിയറിനെ ഓര്‍ത്ത് ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഐപിഎല്‍ ഫൈനല്‍ കളിച്ചിരുന്നു എങ്കില്‍ കുറച്ചുകൂടി സംതൃപ്തനാകുമായിരുന്നു ഞാന്‍. പക്ഷേ നഷ്ടബോധമില്ല’ വിരമിക്കലിനെ കുറിച്ച് യുവരാജ് പറഞ്ഞത് ഇപ്രകാരമാണ്.

എന്നാല്‍ ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയെ നയിച്ച ധോണിയെ പേരിന് മാത്രമാണ് യുവരാജ് എടുത്ത് പറഞ്ഞത്.

”സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാന്‍ തുടങ്ങിയത്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിച്ചു, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ സാധിച്ചു. എംഎസ് ധോണിക്ക് കീഴില്‍ 2011ല്‍ ലോക കപ്പ് നേടാനും കഴിഞ്ഞു. സെലക്ടര്‍മാര്‍ക്കും ഗാംഗുലിക്കും നന്ദി പറയുന്നു”- യുവരാജ് അവസാനിപ്പിച്ചത് ഇപ്രകാരമാണ്.

കടപ്പാട് സൗത്ത് ലൈവ്

LEAVE A REPLY

Please enter your comment!
Please enter your name here