കോപ്പ അമേരിക്ക സംഘാടകര്‍ക്കെതിരെയും ബ്രസീലിനെതിരെയും ആക്ഷേപമുയര്‍ത്തിയ അര്‍ജന്റീനയെയും മെസ്സിയെയും പരിഹസിച്ച് ബ്രസീല്‍ യുവ സൂപ്പര്‍ താരം ആര്‍തര്‍. ഫുട്ബോളിലെ തെറ്റുകളെക്കുറിച്ച് പറയാന്‍ അര്‍ജന്റീനയ്ക്കല്ലാതെ മറ്റാര്‍ക്കാണ് അര്‍ഹതയുള്ളതെന്നാണ് ആര്‍തര്‍ ചോദിച്ചത്.മറഡോണയുടെ വിവാദ ഗോളിനെ ഉദ്ദേശിച്ചായിരുന്നു ആര്‍തറിന്റെ പരിഹാസം.മെസ്സിയുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ആര്‍തര്‍ മത്സരത്തിന് ശേഷം മെസ്സിയുമായി അധികം സംസാരിച്ചില്ലെന്നും അദ്ദേഹം പെട്ടെന്ന് തന്നെ ഡ്രസ്സിങ് റൂമിലേക്ക് പോയതായും പറഞ്ഞു.ബാഴ്സയില്‍ മെസ്സിയുടെ സഹതാരമാണ് ആര്‍തര്‍.ബ്രസീല്‍ സെന്റര്‍ ബാക്കുകളായ തിയാഗോ സില്‍വയും മാര്‍ക്കീനോസും മെസ്സിക്കെതിരെ രംഗത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here