ബാഴ്സയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെ നെയ്മറെക്കാള്‍ മികച്ചവനാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ബാഴ്സ പ്രസിഡണ്ട് ബര്‍ത്തേമു.ഇന്നലെ ബാഴ്സലോണയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ബര്‍ത്തേമു നെയ്മറെക്കാള്‍ മികച്ചവനാണ് ഡെംബലെയെന്ന് ആവര്‍ത്തിച്ചത്.നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് ബാഴ്സയിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ബാഴ്സ പ്രസിഡണ്ടിന്റെ അഭിപ്രായ പ്രകടനം.ഡെംബലെ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബാഴ്സ താരത്തെ വിട്ടുകൊടുക്കില്ലെന്നും ബര്‍ത്തേമു പറഞ്ഞു.രണ്ടു വര്‍ഷം പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിന് പകരക്കാരനായിട്ടാണ് ബാഴ്സ ഡെംബലെയെ നൗക്ക്യാമ്പിലെത്തിച്ചത്.എന്നാല്‍ അച്ചടക്കമില്ലായ്മയും പരിക്കും കാരണം താരത്തിന് ബാഴ്സയില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here