എം.എസ് ധോണി വിരമിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് ഏറെക്കാലമായി. ഇന്ത്യന്‍ ടീമിന്റെ ലോക കപ്പ് പരാജയത്തോടെ അത് ഒന്നുകൂടി ശക്തമായി. ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നു വരുന്നത്.

അതേ സമയം ധോണി കളി മതിയാക്കണമെന്ന് പറയുകയാണ് താരത്തിന്റെ മാതാപിതാക്കള്‍. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന്‍ ഇപ്പോള്‍ തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോക കപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്നും താന്‍ ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here