സൂപ്പർ താരം ലിയോണൽ മെസിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമത്തില്‍ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. എന്നാൽ പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാലേ കരാർ പുതുക്കൂ എന്നാണ് നിലപാടിലാണ് മെസി എന്നാണ് റിപ്പോര്‍ട്ടുകള്‍.2021 വരെയാണ് നിലവിൽ ബാഴ്‌സയുമായി മെസിയുടെ കരാർ. തന്‍റെ കാലാവധി തീരും മുൻപ് മെസിയുമായി കരാർ പുതുക്കുക എന്നതാണ് ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം. എന്നാൽ മെസി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാൽ കരാർ പുതുക്കാമെന്നാണ് മെസിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here