ഇന്ത്യൻ സൂപ്പർ ലീഗ് ഒരു ഫുട്ബോൾ ലീഗാണെങ്കിലും കയ്യാങ്കളിക്കും ഐഎസ്എല്ലിൽ പഞ്ഞമില്ല. പൊതുവെ ബംഗളുരു എഫ്സിയും ചെന്നെയിൻ എഫ്സിയുമാണ് ഐഎസ്എല്ലിൽ പ്രധനമായും ഫൗളുകൾക്ക് പേര് കേട്ട ടീം. എന്നാൽ ബംഗളുരുവിലെയും ചെന്നൈയിലെയും കയ്യാങ്കളി വീരന്മാർക്ക് കടിഞ്ഞാണിടാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിലും ഒരു താരമുണ്ട്. ബ്ലാസ്റ്റേഴ്‌സ് അവസാനമായി ടീമിലെത്തിച്ച സെനഗൽ മിഡ്ഫീൽഡർ മുസ്തപ ഗിനിങ്. ഇത് വരെ 138 ക്ലബ് മത്സരങ്ങൾ കളിച്ച ഗിനിങ് 47 മഞ്ഞക്കാർഡുകളും മൂന്ന് ചുവന്ന കാർഡുമാണ് താരത്തിനുള്ളത്. ഇതത്ര നല്ല റെക്കോർഡ് അല്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കയ്യാങ്കളിക്ക് തിരിച്ച് നൽകാനും താരങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഗിനിങ്ങിന്റെ ഈ മോശം റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here