വന്‍ ട്വിസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ മറ്റൊരു വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നെയ്മറിനെ സ്വന്തമാക്കാന്‍ പി എസ് ജിക്ക് ബെയ്ലിനെ കൈമാറ്റം നടത്താനുള്ള സ്വാപ്പ് ഡീലിന് റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം ബെയ്ലിനൊപ്പം 130 മില്യണ്‍ യൂറോ പി എസ് ജിക്ക് റയല്‍ ഓഫര്‍ ചെയ്തതായാണ് വാര്‍ത്ത.ക്ലബ് വിടണമെന്ന് നെയ്മറും ബെയ്ലിനെ പുറത്താക്കുമെന്ന് സിദാനും വ്യക്തമാക്കിയതോടെ ഫുട്ബോള്‍ ചരിത്രത്തിലെതന്നെ വമ്പന്‍ സ്വാപ്പ് ഡീല്‍ നടക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.നെയ്മറുടെ മുന്‍ ക്ലബായ ബാഴ്സയും താരത്തിനായി വമ്പന്‍ ഓഫര്‍ പിഎസ്ജിയുടെ മുന്നില്‍ വെച്ചിരുന്നു.എന്നാല്‍ പിഎസ്ജി ഉടമ നാസ്സര്‍ അല്‍ ഖലിഫീയും ബാഴ്സ മാനേജ്മെന്റും അത്ര നല്ല ബന്ധത്തില്ലല്ല ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here