സൂപ്പര്‍ താരം നെയ്മറെ ടീമിലെത്തിക്കാന്‍ യുവന്റസ് ആലോചിക്കുന്നതായി പ്രശസ്ത ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍.കോമിന്റെ റിപ്പോര്‍ട്ട്.ട്രാന്‍സ്ഫര്‍ കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ യുവന്റസ് പ്രതിനിധി സംഘം നെയ്മറുടെ പിതാവിനെ ബന്ധപ്പെട്ടതായാണ് വാര്‍ത്ത.നെയ്മര്‍ സീനിയര്‍ തന്നെയാണ് താരത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നതും.നെയ്മറെ സ്വന്തമാക്കാനായി പിഎസ്ജി യുവന്റസുള്‍പ്പടെയുള്ള അഞ്ച് ക്ലബുകളെ ക്ഷണിച്ചിരുന്നു.താരത്തെ തിരികെയെത്തിക്കാന്‍ സ്വാപ്പ് ഡീലിന് മുന്‍ ക്ലബായ ബാഴ്സലോണ ശ്രമിച്ചുവെങ്കിലും പിഎസ്ജി നിരസിക്കുകയായിരുന്നു.കുട്ടീന്യോ,റാക്കിറ്റിച്ച് എന്നീ താരങ്ങളും നാല്‍പ്പത് മില്യണ്‍ യൂറോയുമാണ് ബാഴ്സ നെയ്മറിനായി ഓഫര്‍ ചെയ്തത്.എന്നാല്‍ താരത്തെ സ്വന്തമാക്കാന്‍ തങ്ങള്‍ ചിലവഴിച്ച തുക(222 മില്യണ്‍ യൂറോ) മുഴുവനും വേണമെന്നായിരുന്നു പിഎസ്ജിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here