നമ്മ നെയ്മര്‍ റൊമാരിയോ എന്നറിയപ്പെടുന്ന തമിഴ് താരം
​അലക്സാണ്ടർ റൊമാരിയോ ജെസുരാജ് എഫ്സി ഗോവയിൽ ചേര്‍ന്നു.മൂന്ന് വര്‍ഷത്തെ കരാറിനാണ് താരം ഐ-ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്സിയില്‍ നിന്നും ഗോവയിലെത്തിയത്.
കഴിഞ്ഞ രണ്ട് സീസണുകളിലുടനീളം മികച്ച പ്രകടനമാണ് ചെന്നൈയ്ക്കായി 22 കാരൻ കാഴ്ച വെച്ചത്. 34 മത്സരങ്ങൾ ചെന്നൈക്ക് വേണ്ടി കളിച്ച താരം നാല് ഗോളുകള്‍ നേടിയിട്ടുണ്ട് .
എഫ്സി ഗോവയിൽ ചേരുന്നതിൽ താന്‍ അതീവ സന്തുഷ്ടനാണെന്നും ഇന്ത്യയിലെ മികച്ച ക്ലബാണ് എഫ്സി ഗോവയെന്നും താരം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here