ഐ ലീഗ് ക്ലബ്ബുകളുടെ ഭാവി സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. അടുത്ത കുറച്ച് വര്‍ഷത്തേക്ക് ഐ.എസ്.എല്ലിനൊപ്പം ഐ ലീഗും തുടരണമെന്ന ആവശ്യവുമായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ സമീപിക്കുമെന്നും പട്ടേല്‍ പറഞ്ഞു.

ഐ.എസ്.എല്ലിനെ ഇന്ത്യയിലെ ഒന്നാം ലീഗാക്കാനുള്ള തീരുമാനത്തിനെതിരെ എ.ഐ.എഫ്.എഫുമായി ഇടഞ്ഞ ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികളുമായി പട്ടേല്‍ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ രണ്ട് ലീഗുകളും പഴയത് പോലെ തുടരുമെന്നും പൊതുസമ്മതം ഉണ്ടാക്കിയശേഷം മാറ്റം വരുത്താമെന്നും എ.എഫ്.സിയോട് ആവശ്യപ്പെടുമെന്നും പട്ടേല്‍ പറഞ്ഞു. എന്നാൽ എഎഫ്സി ഇക്കാര്യത്തിൽ എന്ത് നിലപടെടുക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്. കൂടാതെ ഐഎസ്എല്ലിനെ പ്രഥമ ലീഗ് ആകിയ്യില്ലെങ്കിൽ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറുമെന്ന് ഭീഷണി ഉയർത്തിയ റിലയന്സിന്റെ അഭിപ്രായവും ഇക്കാര്യത്തിൽ ആരായും.

LEAVE A REPLY

Please enter your comment!
Please enter your name here