മൂന്ന് വർഷങ്ങൾക്ക് മുമ്പ് സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂരുകാരനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോൾ ഒരു മലയാളി താരം കൂടി ടീമിലെത്തി എന്ന സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ കഴിഞ്ഞ സീസണിൽ സഹലിന്റെ കളി കണ്ടതോടെ ആരാധകരുടെ ആ സന്തോഷം ഇരട്ടിയായി. സഹലിന്റെ കാലുകളിലുള്ളത് ഒരു ശരാശരി പ്രകടനമല്ലെന്നും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയിലേക്കുള്ള ചുവട് വെപ്പുമാണെന്ന് ആരാധകർ കണക്ക് കൂട്ടി. ബംഗളുരുവിനെതിരെ സ്പാനിഷ് തരാം ഡിമാസിനെ പോലും കബളിപ്പിച്ച ആ കണ്ണൂർക്കാരന് ആരാധകർ ഒരു ചെല്ലപ്പേരും നൽകി ഇന്ത്യൻ ഓസിൽ. മധ്യനിരയിൽ സുന്ദരമായ നീക്കങ്ങൾ നടത്തുന്ന സഹൽ ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണെന്ന് ഫുട്ബോൾ വിദഗ്ദർ പോലും ശരിവെച്ചു. ഇപ്പോഴിതാ ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയർ പുരസ്കാരവും സഹലിനെ തേടിയെത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായും ഇന്ത്യന്‍ സീനിയര്‍ ടീമിനായും ബൂട്ട് കെട്ടിയ സഹൽ നേരത്തെ ഐ എസ് എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ഫുട്ബോളിന് കേരളാ ബ്ലാസ്റ്റേഴ്സും കേരളവും നൽകിയ മാണിക്യമാണ് സഹലെന്ന് നിസംശയം പറയാം

LEAVE A REPLY

Please enter your comment!
Please enter your name here