അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവരാജ് സിംഗ് നടത്തിയ റിട്ടയര്‍മെന്റ് പാര്‍ട്ടി സെലിബ്രിറ്റികളാല്‍ സമ്പന്നമായിരുന്നു. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ ലോക കപ്പ് കളിക്കുന്നതിനായി ഇംഗ്ലണ്ടിലായിരുന്നതിനാല്‍ ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് ശിഖര്‍ ധവാന്‍ മാത്രമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

സഹീര്‍ഖാന്‍, അജിത് അഗാര്‍ക്കര്‍, ആശിഷ് നെഹ്‌റ തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ യുവിയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയ്ക്കിടെ ഇന്ത്യന്‍ താരങ്ങള്‍ തമാശകളിലേര്‍പ്പെടുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 11-നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് യുവരാജ് വിരമിച്ചത്. 37ാം വയസ്സിലാണ് ഇനി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരവില്ലെന്ന് താരം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here