മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. നാഗ്പൂരില്‍ നടക്കുന്ന ബാപുന കപ്പിനുള്ള ടീമിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ഇടംപിടിച്ചത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തൊന്‍പതുകാരനായ അര്‍ജുന്‍ മുംബൈ ട്വന്റി20 ലീഗില്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമിനായി നെറ്റ്സില്‍ പന്തെറിഞ്ഞും അര്‍ജുന്‍ ശ്രദ്ധേയനായിരുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് തുടങ്ങുക. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുക. സീനിയര്‍ താരം സൂര്യകുമാര്‍ യാദവാണ് നായകന്‍. ആദിത്യ താരെ, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവരും ടീമിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here