ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെ താരമായിരിക്കുന്നത് ടോട്ടനത്തിന്റെ ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സനാണ്. സ്പര്‍സിനൊപ്പം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ് തുടങ്ങിയ പ്രമുഖരാണ് പ്രധാനമായും രംഗത്തുള്ളത്. യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ ടീമിലെത്തിക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് എറിക്‌സണായി യുണൈറ്റഡ് സജീവമായി രംഗത്തെത്തിയത്. യുവന്റസ് ആവശ്യപ്പെട്ട ഉയര്‍ന്ന പ്രതിഫലം നല്‍കുന്നതിലുണ്ടായ പ്രശ്‌നമാണ് ഡിബാലയുടെ പ്രീമിയര്‍ ലീഗ് പ്രവേശനത്തിന് തടയായത്. എറിക്‌സണെ ടീമിലെത്തിച്ചാല്‍ ടീമിന്റെ മധ്യനിരയുടെ കരുത്തുയരുമെന്നുറപ്പാണ്. പോള്‍ പോഗ്ബയുടെ റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മികച്ചൊരു പകരക്കാരനെ കണ്ടത്തേണ്ടത് യുണൈറ്റഡിന് അത്യാവശ്യമാണ്.എന്നാല്‍ 80 ദശലക്ഷം യൂറോയാണ് എറിക്‌സണായി ടോട്ടനം ആവശ്യപ്പെടുന്നത്. ഇത് മുടക്കാന്‍ ക്ലബ്ബിന് സാധിക്കുമോയെന്ന് കണ്ടറിയണം. റോമലു ലുക്കാക്കു,പോള്‍ പോഗ്ബ എന്നിവരുടെ കൈമാറ്റം നടന്നാല്‍ എറിക്‌സണ്‍ യുണൈറ്റഡിലെത്താനുള്ള സാധ്യത കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here