ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ താല്പര്യം പ്രകടിപ്പിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മറ്റ് നിരവധി ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഇത്തവണ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത ഘട്ടത്തില്‍ താനും രംഗത്തുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷന്‍, ഐ പി എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ടീം ഉപദേഷ്ടാവ് എന്നീ ചുമതലകള്‍ വഹിച്ചു വരികയാണ് ഗാംഗുലി. ക്രിക്കറ്റ് കമന്ററിയും നടത്തുന്ന ഗാംഗുലി പ്രശസ്തമായ ഒരു ബംഗാളി ക്വിസ് ഷോയുടെ അവതാരകനുമാണ്.ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ചുമതലകള്‍ പൂര്‍ത്തിയാവട്ടെ. അടുത്ത തവണ താന്‍ രംഗത്തുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here