പിഎസ്ജിയുടെ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ജൂനിയർ ലോൺ അടിസ്ഥാനത്തിൽ ബാഴ്സലോണയിലേക്ക്. കൈമാറ്റത്തിൻ്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 170 മില്ല്യൺ യൂറോ വില നൽകി അടുത്ത ട്രാൻസ്ഫറിൽ ബാഴ്സ നെയ്മറെ സ്ഥിരമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഫ്രഞ്ച് യുവതാരം ഉസ്മാൻ ഡെംബലെയും ഈ ഡീലിൻ്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ താരത്തെ ഒഴിവാക്കി പണം മാത്രം നൽകിയാണ് നെയ്മറെ തിരികെയെത്തിക്കുന്നത്.രണ്ടു തവണയാണ് ബാഴ്സയുടെ ഓഫർ ഫ്രഞ്ച് ക്ലബ് നിരസിച്ചത്. പ്രമുഖ കായിക മാധ്യമങ്ങളായ ഗോൾ ഡോട്ട് കോം,സ്‌പോർട് ഇംഗ്ലീഷ് എന്നിവയൊക്കെ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here