സൂപ്പര്‍ താരം നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്.സ്പാനിഷ് ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്ന സെപ്റ്റംബര്‍ രണ്ടിന് മുമ്പ് തന്നെ ബാഴ്സയിലേക്ക് തിരിച്ചുപോകാമെന്ന ശുഭപ്രതീക്ഷയിലാണ് നെയ്മറെന്ന് പ്രശസ്ത ഫുട്ബോള്‍ നിരീക്ഷകന്‍ ജോണ്‍ ലോറന്‍സ് പറയുന്നു.ഇൗ സമ്മര്‍ ട്രാന്‍സ്ഫറില്‍ നെയ്മറെ സ്വന്തമാക്കാന്‍ ഉദ്ദേശ്യമില്ലെന്നും ഭാവിയില്‍ തിരികെയെത്തിക്കാന്‍ സാധ്യതയുണ്ടെന്നും ബാഴ്സ വൈസ് പ്രസിഡണ്ട് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.ചൈനയില്‍ സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ പിഎസ്ജി ടീമിനോടൊപ്പം നെയ്മറും പരിശീലനത്തിനിറങ്ങുന്നുണ്ട്.എന്നാല്‍ കഴിഞ്ഞ സീസണിന് ശേഷം നെയ്മര്‍ ഇതുവരെ മത്സരത്തിനിറങ്ങിയിട്ടില്ല.പിഎസ്ജിക്ക് മുമ്പില്‍ പുതിയ ഓഫര്‍ ബാഴ്സ ഉടന്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നേരത്തെ ബാഴ്സ മുന്നോട്ടുവെച്ച സ്വാപ്പ് ഡീല്‍ പിഎസ്ജി നിരസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here