കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിലേക്ക് ഇടം നേടി കാസർഗോഡ് കോളിയടുക്കം സ്വദേശി തൻ സീർ. കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമംഗ മായ തൻസീര് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിൽ ഇടം നേടിയത്. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ താൻസീർ കോളിയടുക്കം സ്വദേശികളായ ലത്തീഫ് താഹിറ ദമ്പതികളുടെ മകനാണ്. തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി യിലൂടെ വളർന്നുവന്ന താരമാണ് തൻസിർ.ടി എഫ് എയുടെ തന്നെ മറ്റൊരു കണ്ടെത്തലായ സായിദും ബ്ലാസ്റ്റേഴ്സ് അണ്ടർ 16 ടീമിലേക്ക് ഇടം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here