ടെന്നിസ് മത്സരത്തിനിടെ ബോൾ ഗേളിനോട് മോശം പരാമർശം നടത്തിയ അമ്പയർക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ലോറെൻസില്‍ നടന്ന സെക്കന്‍ഡ് ടയര്‍ പുരുഷ എടിപി. ചാലഞ്ചര്‍ ടൂര്‍ണമെന്റിലാണ് സംഭവം. അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ലയാണ് മോശം പരാമർശം നടത്തിയത്.

പെഡ്രോ സൗസയും എൻ​റിക്കോ ഡാല്ലയും തമ്മിലായിരുന്നു മത്സരം. കളിയുടെ ഇടവേളയിലായിരുന്നു അമ്പയറുടെ മോശം പരാമർശം. അടുത്ത് നിന്ന ബോള്‍ ഗേളിനോട് മൈക്രോഫോണിലൂടെ ‘നീ സുന്ദരിയാണ്, സെക്‌സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ?’ എന്നായിരുന്നു മോസറെല്ലയുടെ ചോദ്യം.

ഇതോടെ മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ എടിപി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here