ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ താരോദയമായ സഹൽ അബ്ദുൽ സമദിനെ ഇന്നലെ ആദ്യ ഇലവനിൽ ഉലപ്പെടുത്താത് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. സഹലിന് പകരം 19 കാരൻ ജിക്സൺ സിങ്ങിനെയാണ് കോച്ച് കളത്തിലിറക്കിയത്. എന്നാൽ എന്ത് കൊണ്ട് സഹലിനെ ആദ്യഇലവനിൽ ഇറക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് പരിശീലകൻ ഈൽകോ ഷെട്ടോരി. ‘ ഞാന്‍ എല്ലാക്കര്യത്തിലും നേര്‍വഴിക്കു ചിന്തിക്കുന്നയാളാണ്. യാഥാര്‍ഥ്യങ്ങളാണ് പരിഗണിക്കേണ്ടത്. സഹല്‍ ഒരുപാട് കഴിവുകളും ഗുണങ്ങളും ഉള്ള മികച്ച താരമാണ്. പക്ഷെ പ്രീ സിസണില്‍ നാല് അഴ്ചകളോളം സഹലിന് നഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് എന്റെ സിസ്റ്റത്തില്‍ അദ്ദേഹം കളിയിലേയ്ക്ക് വരാന്‍ കുറച്ച്‌ സമയമെടുക്കും’ ഇതായിരുന്നു പരിശീലകന്റെ ഉത്തരം.

LEAVE A REPLY

Please enter your comment!
Please enter your name here