ബിസിസിഐ പ്രസിഡന്റായ ശേഷം ഗാംഗുലി നടത്തിയ വാര്‍ത്ത സമ്മേളനം ഏറെ വൈകാരികം കൂടിയായിരുന്നു. തന്റെ ഭൂതകാലത്ത് സംഭവിച്ച തിക്താനുഭവങ്ങള്‍ ഒരാള്‍ക്കും ഇനി അനുഭവിക്കാന്‍ ഇടവരുത്തരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് ഗാംഗുലി പറയുന്നു. താരങ്ങളോടുളള സമീപനത്തില്‍ താന്‍ ഭൂതകാല അനുഭവങ്ങള്‍ മാനദണ്ഡമാക്കുമെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.

വാര്‍ത്ത സമ്മേളനത്തില്‍ ധോണിയെ കുറിച്ചുളള ചോദ്യത്തിലാണ് ഗാംഗുലി ഭൂതകാലത്തിലേക്ക് ഊളിയിട്ടത്.

ധോണിയുടെ നേട്ടങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നു പറഞ്ഞ ഗാംഗുലി താന്‍ ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുമെന്നും പറഞ്ഞു. ധോണിയെപ്പോലൊരു താരത്തെ ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നു പറഞ്ഞ ഗാംഗുലി ധോണിയെ നേരിട്ടു കണ്ട് സംസാരിക്കുമെന്നും പറഞ്ഞു.

ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണ്ണമായി പുറത്തായി എന്ന ഘട്ടത്തിലെത്തിയ ആളാണു താനെന്നും പിന്നിടു തിരിച്ചു വരാനും നാലുവര്‍ഷത്തോളം കളിക്കാനും സാധിച്ചതായി ഗാംഗുലി കൂട്ടിചേര്‍ത്തു. ചാമ്പ്യന്‍മാര്‍ ഒരിക്കലും അസ്തമിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here