ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ ക്ലബിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ബാഴ്സ അവസാനിപ്പിച്ചില്ലെന്ന് സൂചന.അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ ഗ്രീസ്മാനെ നല്‍കി നെയ്മറെ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബാഴ്സ പദ്ധതിയുടുന്നതായാണ് ബിആര്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്സ ശ്രമം നടത്തിയിരുന്നുവെങ്കിലും ഭീമമായ തുക ആവശ്യപ്പെട്ട പിഎസ്ജിയുടെ പിടിവാശി മൂലം ട്രാന്‍സ്ഫര്‍ വിഫലമാവുകയായിരുന്നു.സമ്മര്‍ ട്രാന്‍സ്ഫറില്‍ തന്നെയാണ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് വമ്പന്‍ തുക മുടക്കി ബാഴ്സ ഗ്രീസ്മാനെ ക്യംപ്നൗവിലെത്തിച്ചത്.തരക്കേടില്ലാത്ത ഫോമില്‍ തന്നെ ബാഴ്സ്‌ക് വേണ്ടി പന്തു തട്ടിക്കൊണ്ടിരിക്കുന്ന ഗ്രീസ്മാന്‍ മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.അതേ സമയം മുന്നേറ്റനിരയിലെ സ്വരചേര്‍ച്ചയില്ലായ്മയാണ് ബാഴ്സ ഗ്രീസ്മാനെ സ്വാപ്പ് ഡീലില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതായാണ് സൂചന.സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഗ്രീസ്മാനും തമ്മില്‍ സ്വരചേര്‍ച്ഛയില്ലെന്നാണ് ബാഴ്സ ഡ്രസ്സിങ് റൂമില്‍ നിന്നും പുറത്തുവരുന്നത്.നെയ്മറെ തിരികെയെത്തിക്കാന്‍ മെസ്സി ബാഴ്സ മാനേജ്മെന്റിനോട് പരസ്യമായി ആവശ്യപ്പെ്ട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here