ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് പോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്ന് സൂപ്പര്‍ താരം മെസ്സി.പ്രശസ്ത ഫുട്ബോള്‍ മാധ്യമമായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ വെളിപ്പെടുത്തല്‍.’നെയ്മര്‍ പാരിസ് വിടാന്‍ താത്പ്പര്യം പ്രകടപ്പിച്ചുവെന്ന് അറിയാമായിരുന്നു.ബാഴ്സ താരത്തെ തിരികെയെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.ഇതോടെയാണ് റയല്‍ താരത്തെ സ്വന്തമാക്കുമോയെന്ന് താന്‍ ഭയപ്പെട്ടതെന്ന് മെസ്സി പറഞ്ഞു.ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്നാണ് നെയ്മര്‍ ബാഴ്സലോണയിലേക്കെത്തുന്നത്.ബാഴ്സയ്ക്ക് മുമ്പ് തന്നെ റയല്‍ നെയ്മറെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് നെയ്മര്‍ ബാഴ്സയിലെത്തിയത്.റയല്‍ പ്രസിഡണ്ട് ഫ്ലോറന്റീനോ പെരസിന് ഏറെ ഇഷ്ടമുള്ള താരങ്ങളിലോരാളാണ് നെയ്മര്‍.കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സയെ കൂടാതെ റയലും നെയ്മറെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here