നൈജീരിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ ഇടത് തുടയ്‌ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഒരു മാസത്തേക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്.പിഎസ്ജി മെഡിക്കല്‍ ബോര്‍ഡാണ് നെയ്മറിന് ഹാംസ്ട്രിങിന് പരിക്കേറ്റുവെന്നും നാലാഴ്ചത്തേക്ക് കളിക്കാനാവില്ലെന്നും അറിയിച്ചത്.നൈജീരിയക്കെതിരെ ആകെ പന്ത്രണ്ട് മിനുറ്റ് മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചത്.താരം തന്നെ സബ്സ്റ്റിറ്റ്യൂഷന്‍ ആവശ്യപ്പെടുകയും പരസഹായമില്ലാതെ തന്നെ ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.പാരിസില്‍ ചികിത്സ തേടിയ ചിത്രം നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ആംഗിളിന് പരിക്ക് പറ്റി ഈ ജനുവരിക്ക് ശേഷം മൂന്ന് മാസത്തോളം വിശ്രമത്തിലായിരുന്ന നെയ്മറിന് പരിക്ക് കാരണം കോപ്പ അമേരിക്കയും നഷ്ടപ്പട്ടിരുന്നു.അതിന് ശേഷം പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങിയ നെയ്മര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here