ഐഎസ്എല്ലിൽ മോശം ഫോമിലാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി. നാല് മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ പോലും ചെന്നൈയ്ക്ക് വിജയിക്കാനായിട്ടില്ല. ഒരു സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് ചെന്നൈയിന്റെ ആകെ സമ്പാദ്യം. വിജയ്ക്കുക എന്നതിലുപരി ഒരു ഗോൾ പോലും നേടാൻ മുൻ ചാമ്പ്യന്മാർക്കായിട്ടില്ല.

എന്നാൽ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈയിൻ ഇന്ന് പുതുമുഖങ്ങളായ ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്.

ഇന്ന് വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗിലെ അവസാന സ്ഥാനക്കാരായ ഇറങ്ങുന്നത്. മറുഭാഗത്ത് മർസെലിഞ്ഞോ, സ്റ്റാൻകോവിച് തുടങ്ങിയ താരങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഇന്ന് രാത്രി 7:30 ന് ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം

LEAVE A REPLY

Please enter your comment!
Please enter your name here